തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ഗജപൂജയോടെ ഗജദിനം ആചരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് കൊടുങ്ങല്ലൂർ അയ്യപ്പൻകുട്ടി എന്ന ആനയെ ക്ഷേത്രത്തിൽ പൂജിച്ചു. അസി. കമ്മിഷണർ വി.കെ. രാജു, സി.ഐ: പി. ലാൽകുമാർ എന്നിവർ ചേർന്ന് ആനയെ ആദരിച്ചു. ഗണപതിക്ക് നിവേദിച്ച അപ്പം, ഹോമത്തിന്റെ പ്രസാദം, വടക്കുന്നാഥന്റെ പടച്ചോറ് എന്നിവ ആനയ്ക്ക് നൽകി. ദേവസ്വം മാനേജർ എ.പി. സുരേഷ്‌കുമാർ പാപ്പാന്മാർക്ക് ദക്ഷിണ നൽകി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ, ഷിജു നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.