gvr-news-photo
കൊമ്പന്‍ മുരളി (ഫയൽ)

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ കൊമ്പൻ മുരളി ചരിഞ്ഞു. ഇന്നലെ രാത്രി 7.10 ന് ആനത്താവളത്തിലെ കെട്ടുതറിയിലാണ് കൊമ്പൻ ചരിഞ്ഞത്. 43 വയസാണ് പ്രായം. കഴിഞ്ഞ ഒരാഴ്ചയായി ആന ക്ഷീണിതനായിരുന്നു. 1980 ജൂൺ 18ന് ഗുരുവായൂർ സ്വദേശി വെപ്പിൽ വേലപ്പനാണ് കൊമ്പനെ ക്ഷേത്രത്തിൽ നടയിരുത്തിയത്. ബീഹാറാണ് ആനയുടെ ജന്മദേശം.