പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്തിൽ തൃപ്രയാർ കിഴക്കേ നടയിലെ ഒരു കുടുംബത്തിലെ നാലു പേർ രോഗം മാറി തിരിച്ചെത്തി. ഇവർ വീട്ടിൽ നിരീക്ഷണത്തിലാണ്. കൂടാതെ സമ്പർക്കപ്പട്ടികയിൽ പെട്ടിരുന്ന പതിനേഴാം വാർഡിലെ 14 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ മുഴുവൻ പേരും നെഗറ്റീവ്. ഇതോടെ പഞ്ചായത്തിലെ പതിനെട്ടാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. കുടുംബത്തിൽ നിന്നും സമ്പർക്കം മൂലം രോഗം ബാധിച്ച 5 പേർ ഇപ്പോഴും ചികിത്സയിലാണ്.