പാവറട്ടി : മത്സ്യത്തൊഴിലാളി കോൺഗ്രസ് മണലൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുവ്വത്തുരിൽ പട്ടിണി സമരം നടത്തി.
കൊവിഡും പ്രതികൂല കാലാവസ്ഥയും ദുരിതമനുഭവിക്കുന്ന മൽസ്യത്തൊഴിലാളികൾക്ക് സർക്കാർ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. മഹാപ്രളയ കാലത്ത് ആയിരക്കണക്കിന്ന് മനുഷ്യ ജീവനെ കരക്കെത്തിച്ച മൽസ്യത്തൊഴിലാളികൾക്ക് ബിഗ് സല്യൂട്ട് കൊണ്ട് വയർ നിറയില്ലെന്ന് സമരക്കാർ കുറ്റപ്പെടുത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. രാജൻ ഉദ്ഘടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജമാൽ തിരുനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ഫൈസൽ കോടംമുക്ക്, എ.പി. അർജുനൻ, പി.കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.