ac-moideen

തൃശൂർ: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണ പദ്ധതി യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയതാണെന്നും, ഈ സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി എ.സി. മൊയ്തീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അനിൽ അക്കര എം.എൽ.എയുടേത് രാഷ്ട്രീയ പ്രചാര വേലയാണ്. റെഡ് ക്രസന്റാണ് നിർമ്മാണ കരാർ ഒപ്പിട്ടത്. വീട് പണിത് കൈമാറുകയാണ് അവർ ചെയ്യുന്നത്. സർക്കാരുമായി പണമിടപാടില്ല. റെഡ് ക്രസന്റിൽ നിന്ന് ആരെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെ. രണ്ട് പ്രളയവും മഹാമാരിയും പിടികൂടിയ കേരളത്തെ സഹായിക്കാൻ വരുന്നവരെ പിന്തിരിപ്പിക്കാനുളള ശ്രമമാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.