kisan

മാള: കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ ക്ഷീര-മത്സ്യ-പൗൾട്രി കർഷകരെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ ഒഴിവാക്കുന്നതിനെതിരെ സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ. പദ്ധതിയിൽ ക്ഷീര-മത്സ്യ-പൗൾട്രി കർഷകർക്ക് പ്രയോജനം ലഭിക്കുന്നതിനായാണ് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ ഇറക്കിയത്. കർഷകർക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ യഥാസമയം കാർഷിക വായ്പ ലഭ്യമാക്കുന്നതിനായാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി നടപ്പാക്കുന്നത്. ക്ഷീര-മത്സ്യ-പൗൾട്രി കർഷകർക്ക് നിയന്ത്രണ ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭ്യമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയും,​ മിൽക്ക് യൂണിയനുമായി ത്രികക്ഷി കരാർ ഇല്ലെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. ഇത് സംബന്ധിച്ച് നബാർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് മാർഗനിർദേശം ഇറക്കിയത്. സഹകരണ സംഘം രജിസ്ട്രാർ ഡോ. നരസിംഹു ഗരി ടി.എൽ റെഡിയുടെ പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾ എല്ലാ വകുപ്പുകൾക്കും ഇന്നലെ അയച്ചിട്ടുണ്ട്.

മാർഗ നിർദ്ദേശം