illam-nira
ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ നടന്ന ഇല്ലംനിറ

ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഇല്ലംനിറയും തൃപ്പുത്തരി നിവേദ്യവും ക്ഷേത്രം മേൽശാന്തി എം.കെ. ശിവാനന്ദന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. രാവിലെ മുതൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു. ശ്രീവിശ്വനാഥക്ഷേത്ര സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡന്റ് പ്രൊഫ.സി.സി. വിജയൻ, സെക്രട്ടറി എം.കെ. വിജയൻ, ട്രഷറർ എ.എ. ജയകുമാർ മറ്റ് ഭാരവാഹികൾ പരിപാടിയിൽ സംബന്ധിച്ചു.