മാള: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് പിൻവശം സ്വകാര്യ വ്യക്തി ചെമ്മീൻ കെട്ടിൻ്റെ മറവിൽ വ്യാപകമായി കണ്ടൽ കാടുകൾ വെട്ടിനശിപ്പിക്കുകയാണെന്ന് പരാതി. ഇതു സംബന്ധിച്ച് പരാതി നൽകാൻ ബി.ജെ.പി മാള പഞ്ചായത്ത് കോർ കമ്മറ്റി യോഗം തിരുമാനിച്ചു. ബി.ജെ.പി മാള പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് കെ.എസ്. അനൂപ് അദ്ധ്യക്ഷത വഹിച്ചു യുവമോർച്ച പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പ്രെസ്റ്റോ സിൽവൻ, ബി.ജെ.പി. മാള പഞ്ചായത്ത് ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവർ സംസാരിച്ചു