ചാലക്കുടി: നാല് ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലാളുകൾ ചുമട്ടുതൊഴിലാളികളാണ്. മാർക്കറ്റ്, പടിഞ്ഞാറെ ചാലക്കുടി സിവിൽ സപ്ലൈ ഗോഡൗൺ എന്നിവിടങ്ങളിലെ രണ്ടുവീതമാണ് വൈറസ് ബാധയുണ്ടായ ചുമട്ടുതൊഴിലാളികൾ. മാർക്കറ്റിലെ തൊഴിലാളി കോതേശ്വരം സ്വദേശിയും വെസ്റ്റ് ചാലക്കുടിയിലെ രോഗബാധിതൻ കൊന്നക്കുഴിക്കാരനും ഒരാൾ കോട്ടാറ്റുകാരനും മറ്റൊരാൾ കോതേശ്വരം സ്വദേശിയുമാണ്. പരിയാരം പഞ്ചായത്തിലെ കുറ്റിക്കാടാണ് മറ്റു നാല് രോഗികൾ. നേരത്തെ രോഗം സ്ഥിരീകരിച്ച നിർമ്മാണ തൊഴിലാളിയുടെ സമ്പർക്കമാണ്. അമ്മയും മകളുമടക്കം നാലുപേരും സ്ത്രീകൾ. കൊമ്പിടിഞ്ഞാമാക്കൽ സിവിൽ സപ്ലൈ ഗോഡൗണിലെ ചുമട്ടുതൊഴിലാളിക്കും ആന്റിജൻ പരിശോധനയിലൂടെ ഇന്നലെ രോഗം സ്ഥിരീകരിച്ചു.