ചാലക്കുടി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭയിലെ രണ്ടു വാർഡുകളെ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി. ടൗൺ പ്രദേശം ഉൾപ്പെടുന്ന മൂന്നു വാർഡുകളിലെ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും 27-ാം വാർഡ് കോട്ടാറ്റ്, 28 മൈത്രി നഗർ എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. 14, 20,21 വാർഡുകളെ ഭാഗികമായി ബാധിക്കും. മിനർവ മുതൽ മാർക്കറ്റിലെ പാം റോഡ് വരെ (ചന്തയടക്കം) ഇരുഭാഗത്തേയും കടകൾ അടഞ്ഞു കിടക്കും. ആനമല ജംഗ്ഷൻ, മെയിൻ റോഡ്, സൗത്ത് ജംഗ്ഷൻ, ആർ.എസ്.റോഡ്, മുനിസിപ്പൽ ജംഗ്ഷൻ തുടങ്ങി നഗരത്തിലെ മറ്റു ഭാഗങ്ങളെ ബാധിക്കില്ല.