വാടാനപ്പിള്ളി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ദേശീയപാത 66ന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഹിയറിംഗ് നിറുത്തിവയ്ക്കണമെന്ന് ബി.ജെ.പി കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂരിഭാഗം സ്ഥലമുടമകളും 60 വയസ്സിന് മുകളിലുള്ളവരാണ്. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഹിയറിംഗ് നിറുത്തിവയ്ക്കുന്നതാണ് നല്ലതെന്ന് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു. ബി.ജെ.പി ഏങ്ങണ്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി ചുള്ളിപ്പറമ്പിൽ അദ്ധ്യക്ഷനായി.