തൃശൂർ: സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് അന്വേഷണ എജൻസി കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തത്സ്ഥാനം രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ജനതാദൾ (യുണെറ്റഡ്) സംസ്ഥാന കമ്മിറ്റി. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സുധീർ ജി. കൊല്ലാറ അദ്ധ്യക്ഷനായി. സുരേന്ദ്രൻ കക്കോടി, അഡ്വ. ശ്യാം, ഷാഹുൽ ഹമീദ്, കരിക്കകം ചക്രപാണി, ഡോ. വജീസ്വര അയ്യർ, കരിപ്പാംകുളം വിജയൻ, കെ.എസ്. ഷൺമുഖദാസ്, കൊല്ലാറ ദാസൻ, ഷമീർ റഹ്മാൻ, അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു.