തൃപ്രയാർ: ചിത്രരചനയിൽ പ്രാവീണ്യം തെളിയിച്ച കേൾവിക്കുറവുള്ള ബിരുദധാരിയായ വിനീഷയ്ക്ക് മണപ്പുറം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ശ്രവണസഹായി വിതരണം ചെയ്തു. വലപ്പാട് നടന്ന ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ ശ്രവണസഹായി കൈമാറി. ചടങ്ങിൽ ലയൺ സെക്കൻഡ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ, സി.ഇ.ഒ ജോർജ്.ഡി. ദാസ്, സനോജ് ഹെർബർട്ട്, സുഭാഷ് രവി, ശിൽപ ട്രീസ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.