vikasana-rekha-
പെരിഞ്ഞനം പഞ്ചായത്ത് വികസന രേഖ പ്രകാശനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിലെ ഇൻഡോർ സ്‌റ്റേഡിയത്തിന്റെയും വനിത ഹെൽത്ത് ക്ലബിന്റെയും ഉദ്ഘാടനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വികസന രേഖ പ്രകാശനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പി.വി സതീശൻ, പി.എ സുധീർ, ഷൈലജ പ്രതാപൻ, സാർക്ക് സെക്രട്ടറി കെ.കെ. ജോഷി, ഗ്രന്ഥശാല സെക്രട്ടറി എ.ആർ രവീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി പി. സുജാത എന്നിവർ സംസാരിച്ചു. അഞ്ചു വർഷം കൊണ്ട് 1242 പദ്ധതികൾ പൂർത്തീകരിച്ചതായും, 22 കിലോ മീറ്റർ നീളത്തിൽ 45 പുതിയ റോഡുകൾ നിർമ്മിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് പറഞ്ഞു.