covid

തൃശൂർ: ജില്ലയിൽ 80 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 53 പേർ രോഗമുക്തരായി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലാണ്.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,​275 ഉം രോഗമുക്തരായവരുടെ എണ്ണം 1761ഉം ആണ്. ആഗസ്റ്റ് 8 ന് ജൂബിലി മിഷൻ ആശുപത്രിയിൽ മരണമടഞ്ഞ അരിമ്പൂർ വെള്ളത്തൂർ ആളൂക്കാരൻ വീട്ടിൽ ജോർജ്ജിന് (65) കൊവിഡ് സ്ഥിരീകരിച്ചു. നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായിരുന്ന ജോർജിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 68 പേരും സമ്പർക്കം വഴി പൊസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 18 പേർ രോഗബാധിതരായി. രോഗ ഉറവിടമറിയാത്ത 4 പേരും വിദേശത്ത് നിന്നെത്തിയ രണ്ട് പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 10 പേരും രോഗബാധിതരായി.

ശക്തൻ 9

മിണാലൂർ 8

ചാലക്കുടി ക്ലസ്റ്റർ 4

അംബേദ്കർ കോളനി വേളൂക്കര 1

പട്ടാമ്പി ക്ലസ്റ്റർ 1

മറ്റ് സമ്പർക്കം 23.

കൂടുതൽ പേർ ചികിത്സയിൽ

ഗവ. മെഡിക്കൽ കോളേജ് ത്യശൂർ - 65

സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 20,

എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 10,

കൊടുങ്ങലൂർ താലൂക്ക് ആശുപത്രി 30

കില ബ്ലോക്ക് 1 തൃശൂർ 60,

കില ബ്ലോക്ക് 2 തൃശൂർ 53

വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ 70

എം.എം.എം കൊവിഡ് കെയർ സെന്റർ തൃശൂർ 14,

സി.എഫ്.എൽ.ടി.സി കൊരട്ടി 25

ജി.എച്ച്. ഇരിങ്ങാലക്കുട - 15,

അമല ഹോസ്പിറ്റൽ തൃശൂർ- 26,

ഹോം ഐസോലേഷൻ - 4

നിരീക്ഷണത്തിൽ 9707 പേർ

പരിശോധനാ ഫലം ലഭിക്കാനുള്ളത് 826 സാമ്പിൾ