ksrtc

തൃശൂർ: പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കൊടകര പഞ്ചായത്ത് വാർഡ് 5, 6 (വല്ലപ്പാടി കനകമല റോഡിന് തെക്ക് വശം, വല്ലപ്പാടി കോൺവെന്റ് വരെയും ദേശീയ പാതയ്ക്ക് കിഴക്ക് ഭാഗവും 6-ാം വാർഡിൽപ്പെട്ട സൊസൈറ്റി പൊക്കം തേശ്ശേരി ലക്ഷംവീട് കോളനിക്ക് സമീപമുളള വഴിയുൾപ്പെടെയുളള പ്രദേശം), 14-ാം വാർഡ്, മുല്ലശ്ശേരി വാർഡ് 4, അടാട്ട് വാർഡ് 5, 10 (അമല ആശുപത്രി ഭാഗം), നെന്മണിക്കര വാർഡ് 5 (ആമ്പല്ലൂർ പ്രദേശം. ആമ്പല്ലൂർ ജംഗ്ഷനിലെ എൻ.എച്ച് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുളള ഷാസ് റോഡും പരിസരപ്രദേശങ്ങളും), കടങ്ങോട് വാർഡ് 11, പാഞ്ഞാൾ വാർഡ് 11, പുത്തൂർ വാർഡ് 12, 13.

ഒഴിവാക്കിയത്

തൃശൂർ കോർപറേഷൻ 41, 25 വാർഡുകൾ, കുന്നംകുളം നഗരസഭ ഡിവിഷൻ 22, ഇരിങ്ങാലക്കുട നഗരസഭ 13, 15, 17, 18, 23, 25, 32 ഡിവിഷനുകൾ, ചേർപ്പ് പഞ്ചായത്ത് വാർഡ് 11, കൊണ്ടാഴി വാർഡ് 1, നെന്മണിക്കര വാർഡ് 4, പഴയന്നൂർ 8, 16 വാർഡുകൾ, മണലൂർ വാർഡ് 3, കൈപ്പറമ്പ് വാർഡ് 3, 10, മാള 20-ാം വാർഡ് (01 മുതൽ 221-ാം നമ്പർ വരെയുളള പ്രദേശം. കാട്ടിക്കര കുന്ന്-മാരേക്കാട് റോഡ്, കാട്ടിക്കര കുന്ന്-കുഴിക്കാട്ടുശ്ശേരി റോഡ്, പൊട്ടച്ചിറ-മാണിയങ്കാവ് റോഡ് മൈക്രോ ക്ലസ്റ്ററായി നിലനിർത്തി ബാക്കി ഭാഗങ്ങൾ)

കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ ​ര​ണ്ടു​ ​ദി​വ​സം​ ​കൂ​ടി​ ​അ​ട​ച്ചി​ടും

തൃ​ശൂ​ർ.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​ര​ണ്ട് ​ജീ​വ​ന​ക്കാ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥീ​രീ​ക​രി​ച്ചു.​ ​ഇ​തോ​ടെ​ ​സെ​ക്യൂ​രി​റ്റി​ ​ജീ​വ​ന​ക്കാ​ര​ൻ​ ​അ​ട​ക്കം​ ​മൂ​ന്നു​ ​പേ​ർ​ക്ക് ​കൂ​ടി​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഒ​രാ​ൾ​ക്ക് ​രോ​ഗം​ ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​കെ​ ​എ​സ്.​ആ​ർ.​ടി.​സി​ ​സ്റ്റാ​ൻ​ഡ് ​അ​ട​ച്ചി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​അ​ണു​വി​മു​ക്ത​മാ​ക്കി​യ​ ​ശേ​ഷം​ ​ഇ​ന്ന് ​തു​റ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ര​ണ്ട് ​പേ​ർ​ക്ക് ​കൂ​ടി​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ ​ര​ണ്ട് ​ദി​വ​സം​ ​കൂ​ടി​ ​ഡി​പ്പോ​ ​അ​ട​ച്ചി​ടും.

മ​ന്ത്രി​മാ​രു​ടെ​ ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​നെ​ഗ​റ്റീ​വ്

തൃ​ശൂ​ർ​:​ ​മ​ന്ത്രി​മാ​രാ​യ​ ​എ.​സി​ ​മൊ​യ്‌​തീ​ൻ,​ ​വി.​എ​സ് ​സു​നി​ൽ​ ​കു​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​നെ​ഗ​റ്റീ​വ്.​ ​കോ​ഴി​ക്കോ​ട് ​വി​മാ​നാ​പ​ക​ട​ ​സ്ഥ​ല​ത്ത് ​ഇ​വ​ർ​ ​പോ​യി​രു​ന്നു.​ ​അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ടെ​സ്റ്റ് ​ന​ട​ത്തി​യ​ത്.​ ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​നെ​ഗ​റ്റീ​വ് ​ആ​യെ​ങ്കി​ലും​ ​ഇ​രു​വ​രും​ ​സ്വ​യം​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​പ്ര​വേ​ശി​ച്ചു.