valapad-service-co-operat
വലപ്പാട് സർവീസ് സഹകരണ ബാങ്ക് മൂന്നാം ഘട്ട കൃഷി വിളവെടുപ്പ്

തൃപ്രയാർ: വലപ്പാട് സർവീസ് സഹകരണ ബാങ്ക് നടത്തുന്ന പയർക്കൃഷിയുടെ മൂന്നാം ഘട്ട വിളവെടുപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. എം.ആർ സുഭാഷിണി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ രാജിഷ ശിവജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ തോമസ് മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. കൃഷി ഓഫീസർ ഫാജിതാ റഹ്മാൻ, കൃഷി പരിശീലക ലത വിജയൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി വി.ആർ ബാബു, ഡയറക്ടർ സി. കെ. കുട്ടൻ മാസ്റ്റർ സംസാരിച്ചു. 105 കിലോ പയറാണ് വിളവെടുത്തത്. ആറ് ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. കൂർക്ക, ചീന, ചേമ്പ്, കൊള്ളി, ചോളം, അമര, വയലറ്റ് പയർ, മീറ്റർ പയർ, വെള്ളരി, പടവലം, മുളക്, വഴുതന, ചെണ്ട് മല്ലി, സൂര്യകാന്തി എന്നിവയ്ക്ക് പുറമെ നൂറു തരം ഔഷധച്ചെടികളും കൃഷി ചെയ്യുന്നുണ്ട്.