cow

തൃശൂർ: പ്രളയത്തിൽ വളർത്തുമൃഗങ്ങളെ നഷ്ടമായ കർഷകർക്ക് ധനസഹായം നൽകിയും കേരഗ്രാമം വഴി തേങ്ങ ഉത്പാദനം കൂട്ടിയും കൊവിഡ് കാലത്ത് ജില്ലയിലെ കാർഷിക സ്വയംപര്യാപ്തതയ്ക്ക് ആക്കം കൂട്ടുന്നു. ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമല പഞ്ചായത്തില്‍ കേര ഗ്രാമം പദ്ധതിക്ക് 45.17 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതു സംബന്ധിച്ച് കൃഷി വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി. തെങ്ങ് കൃഷിക്കുള്ള ധനസഹായം കര്‍ഷകര്‍ക്ക് ഉടൻ ലഭ്യമാകും. കേര ഗ്രാമം പദ്ധതി അനുവദിക്കുന്നതിനായി യു.ആര്‍ പ്രദീപ്‌ എം.എല്‍.എ കൃഷിമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തേങ്ങ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധനസഹായവും സാങ്കേതിക സഹായവും കൃഷി ഭവന്‍ മുഖേന കര്‍ഷകര്‍ക്ക് നല്‍കും. രോഗം ബാധിച്ചതും ഉത്പാദനം കുറഞ്ഞതും ആയ തെങ്ങുകള്‍ വെട്ടിമാറ്റി ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ നട്ടുപ്പിടിപ്പിക്കല്‍, പമ്പു സെറ്റ് വിതരണം, തെങ്ങ് കയറ്റ യന്ത്രം വിതരണം, ജൈവ വള ഉത്പാദന യൂണിറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്ക് സബ്സിഡിയുമുണ്ടാകും. കേര സമിതിയുടെ പ്രവര്‍ത്തന ചെലവ്, തെങ്ങിന്‍തോട്ടങ്ങളില്‍ ഇടവിള കൃഷി , കേരക്കര്‍ഷകര്‍ക്ക് രാസവളം, ജൈവവളം എന്നിവയ്ക്ക് ധനസഹായം നല്‍കല്‍, കുമ്മായ വിതരണം, തടം തുറക്കല്‍, ഇടയിളക്കല്‍ എന്നിവ അടക്കം തെങ്ങ് കൃഷി പരിപോഷിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമുളള സഹായങ്ങളുണ്ടാകും. തേങ്ങ ഉത്പാദനം വര്‍ദ്ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം കൂട്ടുന്നതിനുള്ള മറ്റ് പ്രവര്‍ത്തനങ്ങളും പദ്ധതി ലക്ഷ്യമിടുന്നു.

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>.

''കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരഗ്രാമം പദ്ധതി കൊണ്ടാഴി, പഴയന്നൂര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നീ കൃഷിഭവനുകളില്‍ വിജയകരമായി നടപ്പിലാക്കിയിരുന്നു. നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലെ കൃഷിഭവനുകളില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് ''

- യു.ആര്‍.പ്രദീപ്‌, എം.എല്‍.എ

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

വളർത്തുമൃഗങ്ങൾക്കും താങ്ങ്

റീബിൽഡ് കേരളയുടെ ഭാഗമായാണ് മൃഗസംരക്ഷണ വകുപ്പ് പ്രളയബാധിതരായ ജില്ലയിലെ കർഷകർക്കായി വിവിധ ധനസഹായ പദ്ധതികൾക്ക് രൂപം നൽകിയത്. 2018 പ്രളയത്തിൽ മൃഗങ്ങൾ, പക്ഷികൾ, തൊഴുത്ത് എന്നിവ നഷ്ടപ്പെടുകയും മൃഗസംക്ഷണ വകുപ്പിൽ നിന്നോ റവന്യൂ വകുപ്പിൽ നിന്നോ എസ്.ഡി.ആർ.എഫ് മാനദണ്ഡപ്രകാരം ധസഹായം ലഭിച്ച കർഷകർക്ക് തൊട്ടടുത്തുളള മൃഗാശുപത്രികളിൽ അപേക്ഷ നൽകണം. മൃഗാശുപത്രികളിൽ ആഗസ്റ്റ് 18നുള്ളിൽ അപേക്ഷ ലഭിക്കണം. വിവരങ്ങൾക്ക്: ഫോൺ: 0487 236126.

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

പശുവളർത്തൽ: ഒരു കർഷകന് 2 പശുക്കളെ വാങ്ങാം. സബ്‌സിഡി 60,000 രൂപ.

കിടാരി വളർത്തൽ: 1 കിടാരിയെ വാങ്ങാം. സബ്‌സിഡി 15,000 രൂപ.

ശുചിത്വമുള്ള തൊഴുത്ത് നിർമ്മാണം: സബ്‌സിഡി 25,000 രൂപ.

കറവപ്പശുകൾക്ക് കാലിത്തീറ്റ : 900 കറവപ്പശുകൾക്ക് 6 മാസത്തേക്ക് 1000 രൂപ വീതം. സബ്‌സിഡി 6,000 രൂപ.

ഡയറിഫാമുകളുടെ കാലിത്തീറ്റ വിതരണം: സബ്‌സിഡി 1,00,000 രൂപ.

തീറ്റ പുൽകൃഷി: ഹെക്ടറിന് 30,000 രൂപ .