ചാലക്കുടി: മേച്ചിറ കലിക്കൽ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ എല്ലാ കുടുംബങ്ങൾക്കും നൽകുന്ന ഓണക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.വി. രാജൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, യൂണിയൻ കൗൺസിലർ പി.ആർ. മോഹനൻ, ശാഖാ സെക്രട്ടറി അഭിഷ്‌കർ എസ്. തയ്യിൽ, കെ.പി. സന്തോഷ് കുമാർ, സി.വി. സുരേഷ്, ദിലീപ് മണക്കാടൻ, കെ.ആർ. ദിനി എന്നിവർ പ്രസംഗിച്ചു.