smaranjali
ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ.സ്വാതന്ത്ര്യ സമര സേനാനി പി കേശവൻ നായർക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നു

കൊടുങ്ങല്ലൂർ: കേളപ്പജി, എ.വി കുട്ടിമാളു അമ്മ തുടങ്ങിയ പ്രമുഖരോടൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ബ്രിട്ടീഷ് പൊലീസിന്റെ ക്രൂര മർദ്ദനങ്ങൾക്ക് ഇരയായ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിക്ക് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സ്വാതന്ത്ര്യ ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. കേശവൻ നായരുടെ വസതിയിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളോടൊപ്പം സോമൻ താമരക്കുളവും എ.ജി തിലകനും പങ്കെടുത്തു.