തൃശൂർ : 63 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 483 പേർ ചികിത്സയിലുണ്ട്. തൃശൂർ സ്വദേശികളായ 14 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. രോഗം സ്ഥിരീകരിച്ചവരിൽ 9 പേരും സമ്പർക്കം വഴി പൊസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 8 പേർ രോഗബാധിതരായി. മിണാലൂർ ക്ലസ്റ്റർ 01, ചാലക്കുടി ക്ലസ്റ്റർ 06, പട്ടാമ്പി ക്ലസ്റ്റർ 01, മങ്കര ക്ലസ്റ്റർ 01 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത ഒരാളും വിദേശത്ത് നിന്നെത്തിയ ഒരാളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടുപേരും രോഗബാധിതരായി. രോഗം സ്ഥിരീകരിച്ച 483 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നിരീക്ഷണത്തിൽ കഴിയുന്ന 10,030 പേരിൽ 9,503 പേർ വീടുകളിലും 527 പേർ ആശുപത്രികളിലുമാണ്.
2,390
സ്ഥിരീകരിച്ചവർ
1,888
രോഗമുക്തർ
ശനിയാഴ്ച കൊവിഡ് ബാധ 85 പേർക്ക്
തൃശൂർ: ശനിയാഴ്ച 85 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 63 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 25 പേരും സമ്പർക്കം വഴിയായിരുന്നു. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 17 പേർ രോഗബാധിതരായി. ശക്തൻ 14, പുത്തൻചിറ ക്ലസ്റ്റർ 02 , മിണാലൂർ 01, ചാലക്കുടി ക്ലസ്റ്റർ 08 എന്നിങ്ങനെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവർത്തകയും രോഗ ഉറവിടമറിയാത്ത 08 പേരും വിദേശത്ത് നിന്നെത്തിയ 06 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 03 പേരും രോഗബാധിതരായി.
"മാസാണ് തൃശൂർ
മാസ്കാണ് ജീവൻ "
തൃശൂർ: മാസാണ് തൃശൂർ; മാസ്കാണ് നമ്മുടെ ജീവൻ- സിറ്റി പൊലീസിന്റെ പുതിയ കാമ്പയിൻ. കൊവിഡിനെതിരായ പോരാട്ടത്തിൽ തൃശൂരുകാർ മാതൃക കാണിക്കുകയാണെന്നും ജനങ്ങൾ കാണിക്കുന്ന ജാഗ്രതയെയും ആത്മവിശ്വാസത്തെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നതായും സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ പറഞ്ഞു. ഈ പോരാട്ട വീര്യം നിലനിറുത്താനാണ് തൃശൂരിലെ ജനങ്ങൾക്കായി ''മാസാണ്, തൃശൂർ - മാസ്കാണ് നമ്മുടെ ജീവൻ'' എന്ന കാമ്പയിൻ തൃശൂർ സിറ്റി പൊലീസ് തുടങ്ങിയത്. ഇതോടനുബന്ധിച്ച് തൃശൂർ സിറ്റി പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വീഡിയോ സന്ദേശം പുറത്തിറക്കി.