ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ നാല് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭാ ഓഫീസ് താത്കാലികമായി അടച്ചു. നഗരസഭയിലെ വിവാഹ രജിസ്‌ട്രേഷൻ വിഭാഗത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ സ്രവം പരിശോധിച്ചതിലാണ് 4 ജീവനക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ നഗരസഭയുടെ പ്രധാന ഓഫീസ് താത്കാലികമായി അടച്ചിടുന്നതിന് തീരുമാനിച്ചതായി നഗരസഭാ ചെയർപേഴ്‌സൺ എം. രതി ടീച്ചർ അറിയിച്ചു. ഇവരുമായി സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന നാളെ നടക്കും. ഓഫീസ് അണുവിമുക്തമാക്കിയതിനു ശേഷം മറ്റു ജീവനക്കാരുടെ ഫലം കൂടി ലഭിച്ചതിനു ശേഷം ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണെന്നും നഗരസഭാ ചെയർ പേഴ്‌സൺ അറിയിച്ചു.