logo

മാള: വിദേശ ഭാഷകളിൽ പ്രാവീണ്യം നേടുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുന്നു. അഭ്യസ്ത വിദ്യരായ യുവതീ യുവാക്കൾക്ക് വിദേശ രാജ്യങ്ങളിൽ ലഭ്യമാകുന്ന ഉന്നത നിലവാരമുള്ള തൊഴിലവസരങ്ങൾ വീട്ടിലിരുന്ന് പ്രയോജനപ്പെടുത്തുന്നതിനായി അസാപിന്റെ ആഭിമുഖ്യത്തിൽ എംബസിയുമായി സഹകരിച്ചാണ് ഭാഷാ കോഴ്‌സ് ആരംഭിക്കുന്നത്.

അതത് രാജ്യങ്ങളുടെ പ്രാദേശിക ഭാഷാ പഠനം തൊഴിൽ ലഭ്യതയ്ക്ക് അനിവാര്യമാകുന്നതോടെയാണ് ഇത്തരത്തിലുള്ള ആശയം നടപ്പാക്കുന്നത്. വിവിധ വിദേശ രാജ്യങ്ങളിൽ തൊഴിൽ നൈപുണ്യം നൽകുന്നതിന് അസാപിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലൂടെ കഴിയും. ആദ്യ ഘട്ടത്തിൽ ജർമ്മൻ, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളിലാണ് ക്‌ളാസ് തുടങ്ങുന്നത്. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും www.asapkerala.gov.in or www.skillparkkerala.in എന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കുക.