മാള: മാളയിൽ നിന്ന് മാറ്റിയ സബ് ട്രഷറി അന്നമനടയിൽ പ്രവർത്തനം ആരംഭിച്ചു. 20 വർഷം അന്നമനടയിൽ പ്രവർത്തിച്ചിരുന്ന ട്രഷറി അതേ കെട്ടിടത്തിലേക്കാണ് മാറ്റിയത്. മാളയിൽ സൗകര്യം ഒരുക്കുന്നതുവരെ അന്നമനടയിലേക്ക് മാറ്റണമെന്ന സർക്കാർ നിർദേശം കോടതി അംഗീകരിച്ചതോടെയാണ് ട്രഷറിയുടെ സ്ഥലം മാറ്റത്തിൽ വ്യക്തത വന്നത്. എന്നാൽ മാളയിൽ ട്രഷറിക്ക് എന്ത് സൗകര്യം ഒരുക്കണമെന്ന കാര്യത്തിൽ ഇതുവരെ വകുപ്പിന് യാതൊരു വ്യക്തതയും ഉണ്ടായിട്ടില്ല. രേഖാമൂലം ഉറപ്പുലഭിച്ചാൽ സൗകര്യം ഒരുക്കി നൽകാമെന്ന് മാള പഞ്ചായത്ത്, ട്രഷറി വകുപ്പിനെ അറിയിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.