പുതുക്കാട്: ജില്ലയിലെ ഓട്ടു കമ്പനി തൊഴിലാളികളുടെയും ജീവനക്കാരുടെയും ബോണസ് തീരുമാനമായി. ഡി.എൽ.ഒ സി.എം. സക്കീനയുടെ സാന്നിദ്ധ്യത്തിൽ തിങ്കളാഴ്ച കമ്പനി ഉടമകളുടെ പ്രതിനിധികളും തൊഴിലാളി യൂണിയൻ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിലാണ് ബോണസ് തീരുമാനമായത്. ഇതനുസരിച്ച് ഓഗസ്റ്റ് 25ന് മുമ്പ് തൊഴിലാളികൾക്കും ജീവനക്കാർക്കും 20 ശതമാനം ബോണസ് വിതരണം ചെയ്യും.
ഓട്ടു കമ്പനി ഉടമകളെ പ്രതിനിധീകരിച്ച് സെൻട്രൽ കേരള ടൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികളായ അഡ്വ. ജോസ് ജെ. മഞ്ഞളി, എം.കെ. സന്തോഷ്, സി.പി. ചന്ദ്രൻ, കുണ്ടനി ഗോപാലൻ, വി.കെ. രവികുമാർ എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ.വി. ചന്ദ്രൻ, ആന്റണി കുറ്റൂക്കാരൻ, പി.ജി. മോഹനൻ, പി. ഗോപിനാഥ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.