തൃശൂർ: ആശങ്ക ഉയർത്തി ജില്ലയിൽ 156 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന രോഗ സ്ഥിരീകരണമാണിത്. 42 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 597 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,546 ഉം രോഗമുക്തരായവർ 1930ഉം ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 150 പേരും സമ്പർക്കം വഴി പൊസിറ്റീവ് ആയവരാണ്. നിരീക്ഷണത്തിൽ കഴിയുന്നത് 9135 പേരാണ്.
രോഗബാധിതർ
അമല ക്ലസ്റ്റർ 37 പേർ ( 13 ആരോഗ്യപ്രവർത്തകർ )
ചാലക്കുടി ക്ലസ്റ്റർ 31
നടവരമ്പ് ക്ലസ്റ്റർ 9
മങ്കര ക്ലസ്റ്റർ 7
ഇരിങ്ങാലക്കുട ക്ലസ്റ്റർ 3
മിണാലൂർ ക്ലസ്റ്റർ 2
സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകൻ 1
മറ്റ് സമ്പർക്കം 51
രോഗ ഉറവിടമറിയാത്തവർ 9
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ 6
ചികിത്സയിലുള്ളവർ
ഗവ. മെഡിക്കൽ കോളേജ് 63
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ- നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 14,
എം. സി. സി. എച്ച് മുളങ്കുന്നത്തുകാവ് 15,
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 24
കില ബ്ലോക്ക് 1 തൃശൂർ 53
കില ബ്ലോക്ക് 2 52
വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ 73
എം.എം.എം കൊവിഡ് കെയർ സെന്റർ തൃശൂർ 10
സി.എഫ്.എൽ.ടി.സി കൊരട്ടി - 35
ജി.എച്ച്. ഇരിങ്ങാലക്കുട 13
അമല ഹോസ്പിറ്റൽ തൃശൂർ 56
............
ചികിത്സയിൽ 2,546
രോഗമുക്തർ 1930
ഒറ്റ ദിവസം 150 ആദ്യം
അമല റിപ്പോർട്ട് കളക്ടർക്ക് മെഡിക്കൽ ബോർഡ് കൈമാറി
തൃശൂർ : ജില്ലയിൽ ആശങ്ക ജനിപ്പിച്ച് ആദ്യമായി ഒരു ദിവസം 150 കടന്നു. ജനവരി 30 ന് ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത ശേഷം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്. നേരത്തെ 106 പേർക്ക് സ്ഥിരീകരിച്ചതായിരുന്നു ഏറ്റവും വലിയ കണക്ക്. ജില്ലയിൽ ഭീതി പടർത്തി അമല, ചാലക്കുടി, മങ്കര ക്ളസ്റ്ററുകളിൽ രോഗം അതിവേഗം പടരുകയാണ്.
അടുത്ത ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. ഇന്നലെ മാത്രം 144 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതും ഇതുവരെ ഉള്ളതിൽ ഏറ്റവും കൂടുതലാണ്. അമലയിൽ ഇന്നലെ മാത്രം 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ 13 പേരും ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണ്. ഇതിന് പുറമേ ചാലക്കുടി, മങ്കര ക്ലസ്റ്ററുകളും രോഗവ്യാപനം ഏറുന്നതും ഭീതി ജനിപ്പിക്കുന്നുണ്ട്. ചാലക്കുടി ക്ലസ്റ്ററിൽ ഇന്നലെ 31 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമലയിലെ രോഗ വ്യാപനം സംബന്ധിച്ച് കഴിഞ്ഞ ദിവസം മെഡിക്കൽ ബോർഡ് ആശുപത്രി സന്ദർശിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് കളക്ടർക്കും ഡി.എം.ഒയ്ക്കും കൈമാറിയിട്ടുണ്ട്. ഇന്ന് റിപ്പോർട്ടിൽ തീരുമാനമെടുക്കും. ഒരാഴ്ചത്തേക്ക് ഒ.പി നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.