ഗുരുവായൂർ: ദേവസ്വം മെഡിക്കൽ സെന്ററിന്റെ പ്രവർത്തന സമയം കുറച്ചു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിച്ചിരുന്ന ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിന്റെ പ്രവർത്തനം 12 മണിക്കൂറായാണ് കുറച്ചിരിക്കുന്നത്.

നിലവിലുള്ള ഏഴ് ഡോക്ടർമാരിൽ മൂന്നുപേർ കൊവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ക്വാറന്റൈനിൽ പോകേണ്ടിവന്നതിനാൽ നാല് ഡോക്ടർമാരെ മാത്രം വച്ച് 24 മണിക്കൂർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രവർത്തന സമയം കുറച്ചതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.
മൂന്ന് സ്‌പെഷ്യലിസ്റ്റുകളും നാല് റസിഡന്റ് മെഡിക്കൽ ഓഫീസർമാരും ഉൾപ്പെടെ ഏഴ് പേരാണ് മെഡിക്കൽ സെന്ററിൽ നിലവിലുള്ളത്. രണ്ട് റസിഡന്റ് മെഡിക്കൽ ഓഫീസർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.