ചാലക്കുടി: നഗരസഭാ പരിധിയിലും കോടശേരി, പരിയാരം പഞ്ചായത്തുകളിലുമായി ഇന്നലെ എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വെസ്റ്റ് ചാലക്കുടിയിലെ ഗോഡൗൺ തൊഴിലാളികളാണ്. രണ്ടാളുകൾ സിത്താര നഗർ സ്വദേശികളും മറ്റൊരാൾ കുറ്റിക്കാട്ടുകാരനുമാണ്. ചാലക്കുടി മാർക്കറ്റിലെ പോട്ട സ്വദേശിയായ ചുമട്ടുതൊഴിലാളിക്കും രോഗമുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഉറുമ്പൻകുന്നിലെ ദമ്പതികളുട മൂന്നുവയസുള്ള കുട്ടിക്കും പൊസിറ്റീവായി. നേരത്തെ ചാലക്കുടിയിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ ഒരാളും രോഗബാധിതനാണ്. കൂർക്കറ്റത്തും ഇന്നലെ ഒരാൾക്ക് കൊവിഡ് ബാധയുണ്ടായി. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം തിങ്കളാഴ്ച രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ഇതിൽ ഭൂരിഭാഗവും തദ്ദേശ സ്ഥാപനങ്ങളിൽ ശനിയാഴ്ച രേഖപ്പെടുത്തിയിരുന്നു.