stor
ചാലക്കുടി താലൂക്കിൽ തുടക്കമിട്ട മലയാളം അഗ്രികൾച്ചറൽ സ്റ്റോറുകളുടെ ഉദ്ഘാടനം മുൻ എം.എൽ.എ ജോണി നെല്ലൂർ നിർവഹിക്കുന്നു

ചാലക്കുടി: മലയാളം അഗ്രികൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ ചാലക്കുടി താലൂക്കിൽ വിവിധ മേഖലകളിൽ നാല്പതോളം മലയാളം സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും നേരിട്ട് ഭക്ഷ്യധാന്യങ്ങൾ സംഭരിച്ച് സൊസൈറ്റിയുടെ ഗോഡൗണിൽ എത്തിച്ചാണ് വിതരണം നടക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ ഗുണമേന്മയുള്ള വസ്തുക്കൾ ന്യായമായ വിലക്കു സാധാരണക്കാർക്ക് എത്തിക്കുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം.
സ്റ്റോറിന്റെ ഉദ്ഘാടനം കൂടപ്പുഴയിൽ മുൻ എം.എൽ.എ ജോണി നെല്ലൂർ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.ഡി. പോൾ അദ്ധ്യക്ഷതവഹിച്ചു. റേഷൻ ഡീലഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനൻ പിള്ള ആദ്യ വില്പന നടത്തി. സെക്രട്ടറി ബെൻസൺ കണ്ണൂക്കാടൻ, കെ.കെ. പങ്കജാക്ഷൻ, ഉഷ പരമേശ്വരൻ, ഉഷ സ്റ്റാലിൻ, എം.കെ. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.