തൃശൂർ: കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് 19 സമ്പർക്ക കേസുകളുടെ അടിസ്ഥാനത്തിൽ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 10 വാർഡുകളും ഒരു ഡിവിഷനും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കണ്ടാണശ്ശേരി പഞ്ചായത്ത് 8, 12 വാർഡുകൾ, മുല്ലശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡ്, എളവള്ളി പഞ്ചായത്ത് 12 ാമത് വാർഡ്, വരന്തരപ്പിള്ളി പഞ്ചായത്ത് 16 ാമത് വാർഡ്, വരവൂർ പഞ്ചായത്ത് അഞ്ചാം വാർഡ്, കൊടകര പഞ്ചായത്ത് രണ്ടാം വാർഡ് ഭാഗികമായും 9, 17 വാർഡുകളും, കൊരട്ടി പഞ്ചായത്ത് രണ്ടാം വാർഡ്, ചാലക്കുടി നഗരസഭ 28 ാമത് ഡിവിഷൻ എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
രോഗവ്യാപന സാദ്ധ്യത കുറഞ്ഞ പശ്ചാത്തലത്തിൽ വടക്കാഞ്ചേരി നഗരസഭ 12, 15, 33 ഡിവിഷനുകൾ, മാള പഞ്ചായത്ത് 20 ാമത് വാർഡ്, അളഗപ്പനഗർ പഞ്ചായത്ത് രണ്ടാം വാർഡ്, പുത്തൂർ പഞ്ചായത്ത് ആറാം വാർഡ്, തെക്കുംകര പഞ്ചായത്ത് ഒന്നാം വാർഡ്, കോലഴി പഞ്ചായത്ത് 12, 13 വാർഡുകൾ, ചേലക്കര പഞ്ചായത്ത് ഏഴാം വാർഡ്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 26, 27, 28, 29, 30 എന്നീ ഡിവിഷനുകൾ, തൃശൂർ കോർപറേഷൻ ഏഴാം ഡിവിഷൻ, കാട്ടകാമ്പാൽ പഞ്ചായത്ത് 1, 5, 7 വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി.