kpm-police-covid-
കയ്പമംഗലം പൊലീസിന്റെ നേതൃത്വത്തിൽ കൊവിഡ് വ്യാപനം തടയുന്നതിന് കൊവിഡ് പ്രതിരോധ പ്രവർത്തന ക്ലാസ് നടത്തുന്നു

കയ്പമംഗലം: കൊവിഡ് വ്യാപനം തടയുന്നതിനായി മൂന്നുപീടികയിലെ ഓട്ടോ തൊഴിലാളികൾ, ടാക്‌സി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, മൽസ്യവിതരണക്കാർ, പച്ചക്കറിവിതരണക്കാർ, ചുമട്ടുതൊഴിലാളികൾ, വ്യാപാര സംഘടനകളുടെ പ്രതിനിധികൾ, മൂന്നുപീടിക ടൗണിലെ പഞ്ചായത്ത് വാർഡ് 4 മെമ്പർമാർ എന്നിവരുടെ യോഗം കയ്പമംഗലം പൊലീസ് വിളിച്ചു ചേർത്തു.

നാല് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ എല്ലാ സംഘടനയിൽ നിന്നും രണ്ടും മൂന്നും ആളെ ചേർത്തി കൊവിഡ് സന്നദ്ധ കമ്മിറ്റി ഉണ്ടാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കമ്മിറ്റിയോട് പൊലീസ് നിർദ്ദേശിച്ചു. മൂന്നുപീടിക വ്യാപാര ഭവനിൽ യൂണിറ്റ് പ്രസിഡന്റ് പി.എം. റഫീക്കിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ.എസ്.ഐമാരായ പാട്രിക്ക്, റോയ് എന്നിവർ നിർദ്ദേശങ്ങൾ നൽകി.

ഹെൽത്ത് ഇൻസ്പെക്ടർ രജീഷ്, വാർഡ് മെമ്പർമാരായ അഖില വേണി, അജയൻ, മത്സ്യവിതരണ യൂണിയൻ പ്രതിനിധി അജയഘോഷ് , യൂണിറ്റ് ജനറൽ സെക്രട്ടറി.എം.വി.ദാസ് എന്നിവർ സംസാരിച്ചു.