covid

തൃശൂർ: ജില്ലയിൽ 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 612 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2594ഉം രോഗമുക്തരായവർ 1964 പേരുമാണ്. രോഗബാധിതരിൽ 43 പേരും സമ്പർക്കം വഴി പോസിറ്റീവ് ആയവരാണ്. ഇതിൽ 11 പേരുടെ രോഗ ഉറവിടമറിയില്ല. വിദേശത്ത് നിന്ന് തിരിച്ചെത്തിയ രണ്ടു പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 8891 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

രോഗബാധിതരുടെ കണക്ക്

ചാലക്കുടി ക്ലസ്റ്റർ- 6,

അമല ക്ലസ്റ്റർ - 6 (2 ആരോഗ്യപ്രവർത്തകർ)

അവണിശ്ശേരി ക്ലസ്റ്റർ- 2

ഇരിങ്ങാലക്കുട ക്ലസ്റ്റർ- 2

മങ്കര ക്ലസ്റ്റർ- 2

മറ്റ് സമ്പർക്കം- 14

ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും രോഗബാധിതർ

ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 62

സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 13

എം.സി.സി.എച്ച്, മുളങ്കുന്നത്തുകാവ്- 29,

ജി.എച്ച് തൃശൂർ- 10,

കൊടുങ്ങലൂർ താലൂക്ക് ആശുപത്രി- 33

കില ബ്ലോക്ക് - 1 തൃശൂർ- 70

കില ബ്ലോക്ക്- 2 തൃശൂർ- 66

വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ- 80

എം.എം.എം കൊവിഡ് കെയർ സെന്റർ, തൃശൂർ- 6

ചാവക്കാട് താലൂക്ക് ആശുപത്രി- 13

ചാലക്കുടി താലൂക്ക് ആശുപത്രി- 11

സി.എഫ്.എൽ.ടി.സി, കൊരട്ടി- 55

കുന്നംകുളം താലൂക്ക് ആശുപത്രി- 6

ജി.എച്ച് ഇരിങ്ങാലക്കുട- 10

ഡി.എച്ച് വടക്കാഞ്ചേരി- 2

ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശൂർ- 2

അമല ഹോസ്പിറ്റൽ, തൃശൂർ- 90

ഹോം ഐസോലേഷൻ- 6.