ചാലക്കുടി: ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ അതിരപ്പിള്ളി പഞ്ചായത്ത്. തൽക്കാലം വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം യോഗം ചേർന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വനം മന്ത്രിയ്ക്കും നിവേദനം നൽകി. പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ് അദ്ധ്യക്ഷയായി.