ചാലക്കുടി: അലങ്കാര മത്സ്യമായ ബോൾ ഫിഷിനെ ചാലക്കുടിപ്പുഴയിൽ കണ്ടെത്തി. ചൂണ്ടയിൽ മത്സ്യം പിടിക്കാനെത്തിയ യുവാക്കളാണ് അഴകേറിയ കുറിയ മത്സ്യം കണ്ടത്. ഇവർ ഇതിനെ വലയിൽ കോരിയെടുക്കുകയായികരുന്നു. കൈയ്യിലെടുത്താൽ ബലൂണിൽ കാറ്റ് നിറയുന്നതു പോലെയാണ് ഇതിന്റെ രീതി. വെള്ളത്തിലിട്ടാൽ ഇതു പഴയ രീതിയിലാകും. വെട്ടുകടവിൽ നിന്നും കിട്ടിയ ഇതിനെ അക്വോറിയത്തിലേകക് മാറ്റിയിട്ടുണ്ട്. ജപ്പാൻ, ചൈന, കൊറിയ രാജ്യങ്ങളിലാണ് ബോൾ ഫിഷിനെ സാധാരണമായി കണ്ടുവരുന്നത്.