കയ്പമംഗലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.ഐ.ടി.യു പെരിഞ്ഞനം കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള 60 സെന്റ് സ്ഥലത്താണ് വെണ്ട, വഴുതന, തക്കാളി, പയർ, ഇഞ്ചി, മഞ്ഞൾ, വാഴ എന്നിവ കൃഷി ചെയ്യുന്നത്. ടി.കെ. രമേഷ് ബാബു അദ്ധ്യക്ഷനായി. എ.എസ്. സിദ്ധാർത്ഥൻ, പി.എ. സുധീർ, ഹാഷിം കാക്കശ്ശേരി, കെ.പി. ഷാജി എന്നിവർ സംസാരിച്ചു.