തൃശൂർ: മണ്ണുത്തി പൊലീസ് സ്റ്റേഷന് അർഹിച്ച അംഗീകാരമാണ് ലഭിച്ചതെന്ന് ഗവ ചീഫ് വിപ്പ് കെ. രാജൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ മണ്ണുത്തി സ്റ്റേഷനിൽ നേരിട്ടെത്തി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചീഫ് വിപ്പ് ആദരിച്ചു. സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും അഭിനന്ദനം അറിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ഉപഹാരം മണ്ണുത്തി സി.ഐ: ശശിധരൻ പിള്ള ഏറ്റുവാങ്ങി. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, എ.സി.പി: രാജു, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പ്രസാദ് പറേരി എന്നിവർ സന്നിഹിതരായി.