covid

തൃശൂർ: ജില്ലയിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം നൂറിനടുത്ത്. ഇന്നലെ 97 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ ഉറവിടം അറിയാത്തവരാണ്. ഇത് കൂടുതൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുറവ് കേസുകൾ റിപ്പോർട്ട് ചെയ്ത അമല ക്ലസ്റ്ററിൽ ഇന്നലെ 16 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 28 പേർ രോഗമുക്തരായി.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 685 ആണ്. തൃശൂർ സ്വദേശികളായ 31 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2791 ആണ്. ഇതുവരെ രോഗമുക്തരായവർ 1991 പേർ. രോഗം സ്ഥിരീകരിച്ചവരിൽ 90 പേരും സമ്പർക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 16 പേരുടെ രോഗഉറവിടം അറിയില്ല.

വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറ് പേർക്കും രോഗം സ്ഥിരീകരിച്ചവരിൽപ്പെടും. നിരീക്ഷണത്തിൽ കഴിയുന്ന 9010 പേരിൽ 8288 പേർ വീടുകളിലും 722 പേർ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 125 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 602 പേരെ നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 483 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.


ക്ലസ്റ്ററുകൾ
അമല ക്ലസ്റ്റർ- 16
ശക്തൻ ക്ലസ്റ്റർ- 4
ഇരിങ്ങാലക്കുട ക്ലസ്റ്റർ (റിലയൻസ്)- 2
ശക്തൻ ക്ലസ്റ്റർ (പൊലീസ്)- 1
ചാലക്കുടി ക്ലസ്റ്റർ- 2
അംബേദ്കർ കോളനി ക്ലസ്റ്റർ- 1
മറ്റ് സമ്പർക്കം- 48
ഉറവിടം അറിയാത്തവർ- 16


ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 64

സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി- 12

എം.സി.സി.എച്ച്, മുളങ്കുന്നത്തുകാവ്- 24

ജി.എച്ച് തൃശൂർ- 11

കൊടുങ്ങലൂർ താലൂക്ക് ആശുപത്രി- 35

കില ബ്ലോക്ക് 1തൃശൂർ- 79

കില ബ്ലോക്ക് 2 തൃശൂർ- 65

വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ- 80

എം.എം.എം കൊവിഡ് കെയർ സെന്റർ തൃശൂർ- 6

ചാവക്കാട് താലൂക്ക് ആശുപത്രി- 11

ചാലക്കുടി താലൂക്ക് ആശുപത്രി- 12

സി.എഫ്.എൽ.ടി.സി കൊരട്ടി- 60

കുന്നംകുളം താലൂക്ക് ആശുപത്രി- 9

ജി.എച്ച്. ഇരിങ്ങാലക്കുട- 12

ഡി.എച്ച്. വടക്കാഞ്ചേരി- 4

ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ- 2

അമല ഹോസ്പിറ്റൽ തൃശൂർ- 90

ഹോം ഐസോലേഷൻ- 12