തൃശൂർ: കെ.എസ്.ഇ.ബിക്ക് കീഴിലുളള കേരള ഷോളയാർ അണക്കെട്ടിലെ ജലനിരപ്പ് 2654.50 അടിയായതിനെ തുടർന്ന് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 2659.50 അടിയാണ്. പറമ്പിക്കുളം ആളിയാർ കരാറിന്റെ അടിസ്ഥാനത്തിലാണ് പരമാവധി ജലനിരപ്പ് തിട്ടപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് ഷോളയാർ അണക്കെട്ടിൽ നിന്ന് എത്തിച്ചേരുന്ന വെള്ളത്തിന്റെയും നിലവിലുളള നീരൊഴുക്കിന്റെയും സ്ഥിതി കണക്കിലെടുത്ത് സമീപദിവസങ്ങളിൽ ജലനിരപ്പ് പൂർണ്ണസംഭരണ ശേഷിയിൽ എത്താൻ സാദ്ധ്യതയുള്ളതായി കെ.എസ്.ഇ.ബി വിലയിരുത്തുന്നു. അണക്കെട്ടിലെ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചെതെന്ന് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.