mmm
ശില്പങ്ങളുമായി പ്രമോദ്

അരിമ്പൂർ: ലോക്ക് ഡൗൺ കാലത്ത് തീർത്ത വേറിട്ട ശില്പങ്ങളുടെ പ്രദർശനവുമായി മനക്കൊടി കിഴക്കുംപുറം വീട്ടിൽ പ്രമോദ്. വാടാനപ്പള്ളി സംസ്ഥാന പാതയോരത്ത് മനക്കൊടിയിലായിരുന്നു പ്രദർശനം. കുഞ്ഞുണ്ണി മാഷിന്റെ ചിത്രം ഉപയോഗിച്ചാണ് ആദ്യ ശില്പം തീർത്തത്. ഗാന്ധിജി മുതൽ ആസാദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കെ. കരുണാകരൻ, ഇ.എം.എസ്, യേശു തുടങ്ങി 27 ശില്പപങ്ങളാണ് പ്രദർശനത്തിന് വച്ചത്. തെങ്ങിന്റെ തടിയിലാണ് ശില്പങ്ങളുടെ നിർമ്മാണം. പൊലീസ് അനുമതിയോടെ കൊവിഡ് മാനദണ്ഡൾ പാലിച്ചായിരുന്നു പ്രദർശനം.