അനിൽ അക്കരയുടെ അഞ്ച് ചോദ്യങ്ങൾ
തൃശൂർ: വടക്കാഞ്ചേരി ലൈഫ് പദ്ധതിയെ കുറിച്ച് സർക്കാരിനോട് അനിൽ അക്കരെ എം.എൽ.എയുടെ അഞ്ച് ചോദ്യങ്ങൾ.
യു.എ.ഇ റെഡ് ക്രസന്റ് ഒന്നാം കക്ഷിയും ലൈഫ് മിഷൻ കേരള രണ്ടാം കക്ഷിയുമായി 2019 ജൂലൈ 11ന് ഒപ്പു വച്ച ധാരണാപത്രത്തിന്റെ നഗ്നമായ ലംഘനമാണ് വടക്കാഞ്ചേരിയിൽ നടന്നിട്ടുള്ളതെന്ന് വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരെ. ധാരണാപത്രം പ്രകാരം ഒരു കോടി ദിർഹം ആണ് പ്രളയ ദുരിതത്തിൽപെട്ട കേരളീയർക്ക് ഭവന നിർമാണ സഹായം ആയി നൽകിയിരിക്കുന്നത്. ഏകദേശം 20.3 കോടി രൂപ. ഇതിൽ പതിനാലു കോടി ഭവന നിർമാണത്തിനും ബാക്കി ഹെൽത്ത് കെയർ സംവിധാനം ഉണ്ടാക്കുന്നതിനുമാണ്. ഇതനുസരിച്ച് വിശദമായ കരാറുകളും, പ്ലാനും ബഡ്ജറ്റും തുടർന്ന് ഉണ്ടാക്കണമെന്നും രണ്ടു വിഭാഗവും ഒപ്പുവെയ്ക്കണമെന്നും മുഖവുരയിൽ പറയുന്നു. ഇരുകൂട്ടർക്കും പ്രോജക്ടുകൾ നിർദ്ദേശിക്കാനും നിർദ്ദേശിക്കുന്ന പ്രോജക്ടുകൾ ഏതെങ്കിലും കാരണത്താൽ നിരാകരിക്കാനും അവകാശമുണ്ട്. ഓരോ പ്രോജക്ടിനും പ്രത്യേകം എഗ്രിമെന്റുകൾ ഉണ്ടാക്കണമെന്നും ധാരണാപത്രത്തിലുണ്ട്. ആശയവിനിമയത്തിനും കോർഡിനേഷനുമായി ഇരു വിഭാഗവും ഓരോ ആൾക്കാരെ നിയമിക്കുകയും വേണം.
ആ അഞ്ച് ചോദ്യങ്ങൾ