veg-

ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം പച്ചക്കറി തോട്ടം ടി.എൻ. പ്രതാപൻ എം.പി വാഴത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ജില്ലാ ഫാർമേഴ്‌സ് സഹകരണ സംഘം ഫാർമേഴ്സ് ക്ലബ് പച്ചക്കറി കൃഷി ഉദ്ഘാടനം ടി.എൻ പ്രതാപൻ എം.പി ഒളരിക്കരയിലെ പച്ചക്കറി തോട്ടത്തിൽ വാഴത്തൈ നട്ട് നിർവഹിച്ചു. സംഘം പ്രസിഡൻ്റും കോർപറേഷൻ കൗൺസിലറുമായ എ. പ്രസാദ് അദ്ധ്യക്ഷനായി. ജൈവകർഷകൻ ആലാട്ട് ചന്ദ്രൻ മുഖ്യാതിഥിയായി. കെ. രാമനാഥൻ, ഷാജു ചേലാട്ട്, എം.എസ് കൃഷ്ണൻ ദാസ്, ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് കെ. സുരേഷ്, സെക്രട്ടറി സി. ബിനോജ്, രതീശൻ വാരണം കടത്ത്, സെക്രട്ടറി അമ്പിളി രഞ്ജിത്ത്, ടി.എസ് നിതീഷ് എന്നിവർ പങ്കെടുത്തു. സംഘം ഫാർമേഴ്സ് ക്ലബ് നേരിട്ടും ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത നൂറോളം വീടുകളിലും പച്ചക്കറി തോട്ടം ഒരുക്കും.