students-were-given-t-v
'കുട്ടിക്കൊരു കൈത്താങ്ങ്' കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ടെലിവിഷനുകൾ നൽകി ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്‌കൂളിൽ പഠിക്കുന്ന, ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് വിദ്യാലയത്തിലെ അദ്ധ്യാപകരും വിരമിച്ച അദ്ധ്യാപകരും സംയുക്തമായി 40 ഓളം ടെലിവിഷനുകൾ നൽകി. കുട്ടിക്കൊരു കൈത്താങ്ങ്' എന്ന പ്രസ്തുത പരിപാടി കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എച്ച്. സലാം അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രധാന അദ്ധ്യാപിക എ. സുനില, സ്റ്റാഫ് സെക്രട്ടറി കെ.ജെ. സിൽവി, എം.പി. മുഹമ്മദ് ഇഖ്ബാൽ, കെ.കെ. പ്രധാൻ തുടങ്ങിയവർ സംസാരിച്ചു.