arest

അനുമതിയില്ലാതെ വനത്തിൽ കയറിയതിന് അറസ്റ്റ് ചെയ്യപ്പെട്ടവർ

പുതുക്കാട്: സംരക്ഷിത വനത്തിനുള്ളിൽ അനുമതി കൂടാതെ പ്രവേശിച്ച് ദൃശ്യങ്ങൾ പകർത്തി നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ആറു പേരെ പാലപ്പിള്ളി ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച നാലു ബൈക്കുകൾ, രണ്ട് കാമറകൾ എന്നിവയും പിടിച്ചെടുത്തു. ആലുവ ശ്രീ മൂലനഗരം കരയിൽ തട്ടാൻ കുടിയിൽ ആലിക്കുഞ്ഞിന്റെ മകൻ ഷമീർ ആലി(47), ചാലക്കുടി കുറ്റിച്ചിറ ചായ്പ്പൻ കുഴിതറയിൽ പുഷ്പാകരന്റെ മകൻ ഷെറീൻ(29), വരന്തരപ്പിള്ളി വരിക്കോടൻ അബ്ദുൾ ഗഫൂറിന്റെ മകൻ ആഷിക്(25), ആലുവ എരുമത്തല തത്തപ്പിള്ളി മാത്യുവിന്റെ മകൻ ആൽവിൻ മാത്യു(24), വരന്തരപ്പിള്ളി കണ്ണീതൊടിയിൽ ഹൈദ്രാലിയുടെ മകൻ അജ്മൽ(21), ആലുവ ചൊവ്വര തൊണ്ടുങ്ങൽ ഗോപാലകൃഷ്ണന്റെ മകൻ ബിനുഗോപാൽ(35) എന്നിവരാണ് അറസ്റ്റിലായത്. പാലപ്പിള്ളി റെയ്ഞ്ചിലെ വരന്തരപ്പിള്ളി സെക്ഷൻ ഫോറസ്റ്റിലെ കോടശ്ശേരി സുരക്ഷിത വനമേഖലയിൽപ്പെട്ട ഇസ്മയിൽ പാറയിലെ വെള്ളച്ചാട്ടവും പ്രകൃതിദൃശ്യവുമാണ് ഇവർ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും.