തൃശൂർ: 35 പേർ രോഗമുക്തരായപ്പോൾ 72 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 720 ആണ്. തൃശൂർ സ്വദേശികളായ 35 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,763 ഉം രോഗമുക്തരായവർ 2,026 പേരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 69 പേരും സമ്പർക്കം വഴി പൊസിറ്റീവ് ആയവരാണ്. ഇതിൽ 19 പേരുടെ രോഗ ഉറവിടമറിയില്ല.
അമല ക്ലസ്റ്റർ 10
ചാലക്കുടി ക്ലസ്റ്റർ 5
ആരോഗ്യപ്രവർത്തകർ 2
മറ്റ് സമ്പർക്കം 33
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 3
ചികിത്സയിലുള്ളത് ഇങ്ങനെ
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 48
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 26
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 35
ജി.എച്ച് തൃശൂർ 14
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 33
കില ബ്ലോക്ക് 1 തൃശൂർ 85
കില ബ്ലോക്ക് 2 തൃശൂർ 65
വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ 112
ചാവക്കാട് താലൂക്ക് ആശുപത്രി 19
ചാലക്കുടി താലൂക്ക് ആശുപത്രി 12
സി.എഫ്.എൽ.ടി.സി കൊരട്ടി 58
ജി.എച്ച്. ഇരിങ്ങാലക്കുട 13
അമല ഹോസ്പിറ്റൽ 94
പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ
തൃശൂർ: ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ. തൃശൂർ കോർപറേഷൻ : ഡിവിഷൻ 43, (ഫ്രണ്ട്സ് നഗർ ), 54 (ശരത് ലൈൻ -പാർത്ഥ സാരഥി ക്ഷേത്രം), വടക്കാഞ്ചേരി നഗരസഭ: ഡിവിഷൻ 22 (റെയിൽ പാളത്തിന്റെ തെക്കുഭാഗം ഒഴിവ് ) ,29 , കടങ്ങോട് പഞ്ചായത്ത് : വാർഡ് 09, 10 , എറിയാട് പഞ്ചായത്ത്: വാർഡ് 13, മാടക്കത്തറ പഞ്ചായത്ത്: വാർഡ് 04 ( പുല്ലുകണ്ടം തെക്കേക്കര റോഡ് -കട്ടിലപ്പുറം എസ്.എൻ മുക്ക് റോഡ് ), വെങ്കിടങ്ങ് പഞ്ചായത്ത്: വാർഡ് 09 ( വാർഡ് 08 ജവാൻ റോഡിനും കരുവന്തല മേച്ചേരിപ്പടി റോഡിനും ഇടയിലുള്ള പ്രദേശം. വാർഡ് 12 ശ്മശാനം റോഡിനും കരുവന്തല റോഡിനും ഇടയ്ക്കുള്ള പ്രദേശം, വാർഡ് 11 പള്ളിനട മുതൽ പടിഞ്ഞാറ് മുപ്പട്ടിത്തറ കോൺക്രീറ്റ് റോഡ് വരെ.) , പാവറട്ടി പഞ്ചായത്ത് : വാർഡ് 03 (ആനേടത്ത് റോഡ് ), പോർക്കുളം പഞ്ചായത്ത് : വാർഡ് 03 (റേഷൻ കട അഞ്ചങ്ങാടി സെന്റർ മുതൽ പോർക്കുളം സെന്റർ വരെ ) , ചാലക്കുടി നഗരസഭ:: ഡിവിഷൻ 33 , തെക്കുംകര പഞ്ചായത്ത്: വാർഡ് 13 , ചേലക്കര പഞ്ചായത്ത് : വാർഡ് 03 (പറക്കാട് കുടുംബശ്രീ ഏരിയ ഉൾപ്പെടെ ).
കെ.എസ്.ആർ.ടി.സി. ഡിപ്പോ ഇന്ന് തുറക്കും
തൃശൂർ: കെ.എസ്.ആർ.ടി.സി തൃശൂർ യൂണിറ്റ് പ്രവർത്തനം വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഡി.ടി.ഒ കെ.ടി സെബി പറഞ്ഞു. നാല് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം ആറ് ദിവസമായി ഡിപ്പോ അടച്ചിരിക്കുകയായിരുന്നു. കൊവിഡ് ബാധിതരായ ജീവനക്കാരുമായി പ്രാഥമിക സമ്പർക്കത്തിലുള്ള 104പേരുടെ ആന്റിജൻ ടെസ്റ്റ് ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഡിപ്പോ തുറക്കാൻ തീരുമാനമായത്. വെള്ളിയാഴ്ച അഞ്ചും, ശനി 10, തിങ്കളാഴ്ച മുതൽ 20 ഷെഡ്യൂൾ എന്നീ ക്രമത്തിലാണ് സർവീസ് ആരംഭിക്കുക.
പ്രതിരോധത്തിന് കൂടുതൽ ജീവനക്കാർ
തൃശൂർ: കൊവിഡ് പ്രതിരോധത്തിന് കൂടുതൽ ജീവനക്കാർ. വിവിധ വകുപ്പുകളിലെ കൂടുതൽ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. അവശ്യ സർവീസിന് പുറത്തുളള വകുപ്പുകളിലെ ജീവനക്കാരെയും വാഹനങ്ങളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് അവരുടെ പട്ടിക തയ്യാറാക്കും. ഇതിനായി ജില്ലയിലെ എല്ലാ സ്ഥാപന മേധാവികൾക്കും നിർദ്ദേശം നൽകി