ചാലക്കുടി: ഷോളയാർ ഡാമിൽ വൈദ്യുതി ഉത്പാദനം ആരംഭിച്ചു. ജലനിരപ്പ് 86 ശതമാനം ആയതിനെ തുടർന്നാണ് പീക്ക് അവർ സമയങ്ങളിൽ ജനറേറ്ററുകൾ പ്രവർത്തിക്കുന്നത്. രണ്ടു ജനറേറ്ററുകളിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതോടെ പൊരിങ്ങൽക്കുത്ത് ഡാമിലേയ്ക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തുകയാണ്. പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 419.70 മീറ്റർ ആയതോടെ തുറന്നിട്ടിരിക്കുന്ന ഷട്ടറുകളിലൂടെ വെള്ളം പുറത്തു വരുന്നുണ്ട്. എന്നാൽ മഴ ശമിച്ച സാഹചര്യമായതിനാൽ ആശങ്കകൾക്ക് ഇടയില്ലെന്നാണ് വിവരം.