തൃശൂർ: അമല ആശുപത്രിയിൽ നിന്നും കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശുപത്രി ധനസഹായം നൽകണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി. മാനദണ്ഡങ്ങൾ പാലിക്കാത്തത് കൊണ്ടാണ് അസുഖം പടർന്നു പിടിച്ചത്. രോഗം റിപ്പോർട്ട് ചെയ്തയുടൻ പുറത്തറിയിക്കാതെ മൂടി വച്ചതാണ് സ്ഥിതി സങ്കീർണമാക്കിയതെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ബാലൻ പണിക്കശ്ശേരി അദ്ധ്യക്ഷനായി.