തൃപ്രയാർ: കൊവിഡ് കാലത്ത് സ്കൂൾ ജീവിതം നഷ്ടമായ വിദ്യാർത്ഥികൾക്ക് വരാനിരിക്കുന്ന വിദ്യാലയ ജീവിതത്തിന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്ന ഗാനശിൽപ്പം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്. സീനീയർ സൂപ്രണ്ട് ജസ്റ്റിൻ വി. തോമസാണ് ഗാനം ആലപിക്കുന്നത്.

കുരുന്നുകൾക്കായി രചിച്ച വരികൾക്ക് ശബ്ദം നല്കി പ്രധാന അദ്ധ്യാപകരായ ജ്യോതി കിഷോറും, സംഗീത ബി. നായരും , വി.വി. ആശയും, കെ. നന്ദകുമാറും, കൂടെ ഗായകനും അദ്ധ്യാപകനുമായ ശ്രീനാഥ് വിജയനുമുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് പശ്ചാത്തലത്തിൽ ഒരു ഉപജില്ല വിദ്യഭ്യാസ ഓഫീസിന്റെ നേത്യത്വത്തൽ സംഗീതോപഹാരം സമർപ്പിക്കുന്നത്. 26ന് ജില്ലാ വിദ്യാഭ്യാസ ഉപ ജയറക്ടർ ഗീത ഗാനശില്പം പുറത്തിറക്കും.

ഉപജില്ലാ സൂപ്രണ്ട് ജസ്റ്റിൻ തോമസിന്റെ മനസ്സിൽ ഉദിച്ച ആശയത്തെ ഹെഡ്‌ മാസ്റ്റേഴ്‌സ് ഫോറവും ഉപജില്ലാ വികസന സമിതിയും പിന്തുണച്ചതോടെയാണ് കുട്ടികൾക്കായി സംഗീതശില്പം എന്ന ആശയം യാഥാർത്ഥ്യമായത്. ഗാനശില്പം രചന രമേഷ് പനയ്ക്കലും ബെർണാഡിക്ക് സംഗീതവും നിർവഹിച്ചിരിക്കുന്നു.