അന്തിക്കാട്: അന്തിക്കാട് പഞ്ചായത്ത് പുത്തൻപീടിക പ്രാഥമിക ആരോഗ്യ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. കുറുവത്ത് രാമന്റെ ഓർമ്മക്ക് വേണ്ടി അഡ്വ. കരുണൻ കുറുവത്ത് സൗജന്യമായി നൽകിയ ഭൂമിയിൽ ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് മെമ്പർ സിജി മോഹൻദാസ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധിക മുകുന്ദൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമേൻ ദിവാകരൻ വാലത്ത്, വാർഡ് മെമ്പർമാരായ കെ.എം. കിഷോർ കുമാർ, റീന ഗോപി, എ.ബി. ബാബു, സരിത സുരേഷ്, ടി.കെ. മാധവൻ എന്നിവർ പങ്കെടുത്തു.