തൃശൂർ: ആശങ്ക ഉയർത്തി 55 പേർ രോഗമുക്തരായ ദിനത്തിൽ 119 പേർക്ക് കൂടി കൊവിഡ്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 779 ആണ്. തൃശൂർ സ്വദേശികളായ 40 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,882 ഉം രോഗമുക്തരായവർ 2,077 ഉം ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 111 പേർക്കും സമ്പർക്കം വഴിയാണ് രോഗം. ഇതിൽ 33 പേരുടെ രോഗ ഉറവിടമറിയില്ല.
സമ്പർക്ക ക്ളസ്റ്ററുകൾ ഇവ
അമല ക്ലസ്റ്റർ 11
ചാലക്കുടി ക്ലസ്റ്റർ 7
നടവരമ്പ് ക്ലസ്റ്റർ 1
ആരോഗ്യപ്രവർത്തകർ 7
പൊലീസ് 1
മറ്റ് സമ്പർക്കം 51
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ 5
വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 3
കൂടുതൽ പേർ ചികിത്സയിലുള്ളത്
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 50
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 34
എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ് 37
ജി.എച്ച് തൃശൂർ 14
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 27
കില ബ്ലോക്ക് 1 തൃശൂർ 86
കില ബ്ലോക്ക് 2 തൃശൂർ 74
വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ 126
ചാവക്കാട് - ചാലക്കുടി താലൂക്ക് ആശുപത്രി 12
സി.എഫ്.എൽ.ടി.സി കൊരട്ടി 52
അമല ഹോസ്പിറ്റൽ 94
..............
നിരീക്ഷണത്തിൽ 9395 പേർ
ചികിത്സയിൽ 779