തൃശൂർ: ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. എടവിലങ്ങ് പഞ്ചായത്ത് വാർഡ് 1, കടവല്ലൂർ വാർഡ് 19, കടങ്ങോട് വാർഡ് 6, മുരിയാട് വാർഡ് 13 (തുറവൻകാട്), വലപ്പാട് വാർഡ് 16, കാറളം വാർഡ് 13, വാടാനപ്പിള്ളി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും.
ഒഴിവാക്കിയത്
ചാലക്കുടി നഗരസഭ ഡിവിഷൻ 27 (മിനർവ ബേക്കറി ജംഗ്ഷൻ മുതൽ ഫാം റോഡ് വരെയുളള മാർക്കറ്റ് ഭാഗം 14, 20, 21 ഡിവിഷനുകൾ ഉൾപ്പെടുന്ന പ്രദേശം), കൊടകര പഞ്ചായത്ത് വാർഡ് 5, 6, 14, തൃക്കൂർ വാർഡ് 5, നെന്മണിക്കര വാർഡ് 5, അരിമ്പൂർ വാർഡ് 10, 13, തോളൂർ വാർഡ് 9, പുത്തൻചിറ വാർഡ് 14, ഇരിങ്ങാലക്കുട നഗരസഭ ഡിവിഷൻ 31, എരുമപ്പെട്ടി പഞ്ചായത്ത് വാർഡ് 1, 18, വരവൂർ വാർഡ് 5.
അഞ്ച് കെട്ടിടങ്ങൾ
കൂടി ഏറ്റെടുത്തു
തൃശൂർ: സി.എഫ്.എൽ.ടി.സിക്കായി അഞ്ച് കെട്ടിടം കൂടി ഏറ്റെടുത്തു. മാള അൾഫോൺസ ഹോസ്റ്റൽ, വിമല കോളേജ് ഇൻഡോർ സ്റ്റേഡിയം, കാർഷിക സർവകലാശാല ഹോർട്ടികൾച്ചർ മെസ് ഹാൾ, കാർഷിക സർവകലാശാല അച്ചുത മേനോൻ ബ്ലോക്ക്, വെസ്റ്റ് ഫോർട്ട് നഴ്സിംഗ് സ്കൂൾ എന്നീ കെട്ടിടങ്ങളാണ് ഏറ്റെടുത്തത്. അഞ്ച് കെട്ടിടങ്ങളിലുമായി 500 ബെഡുകൾ സ്ഥാപിക്കാനുളള സൗകര്യമുണ്ടെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.